photo
ബി.ഡി.ജെ.എസ് കരുനാഗപ്പള്ളി നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ബി.ഡി.ജെ.എസ് കരുനാഗപ്പള്ളി നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വനജാ വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. സജികുമാർ, സുധീഷ് ക്ലാപ്പന, പ്രേം സാഗർ ഓച്ചിറ, പ്രകാശൻ വി. തൊടിയൂർ, ബാബു മരുതൂർക്കുളങ്ങര, ഷൈനി ഓച്ചിറ, വിപിൻ കല്ലേലിഭാഗം, പ്രദീപ് ക്ലാപ്പന, ചാൾസ്, വിനോദ് എന്നിവർ സംസാരിച്ചു. മോഹനൻ ഓച്ചിറ (പ്രസിഡന്റ്), പ്രകാശൻ വി. തൊടിയൂർ, കുഞ്ഞുമോൻ ആലപ്പാട്, വിനോദ് കരുനാഗപ്പള്ളി (വൈസ് പ്രസിഡന്റുമാർ), പ്രേം സാഗർ ( സംഘടനാ സെക്രട്ടറി), ബാബു മരുതൂർക്കുളങ്ങര, പ്രസാദ് കരുനാഗപ്പള്ളി, സുരേഷ്, വിപിൻ കല്ലേലിഭാഗം (സെക്രട്ടറിമാർ), പ്രദീപ് ക്ലാപ്പന, ഷൈനി ഓച്ചിറ, രാജേഷ് ( ജോയിന്റ് സെക്രട്ടറിമാർ), ചന്ദ്രൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.