 
തഴവ: തഴവ ഗ്രാമ പഞ്ചായത്ത് 22 -ാം വാർഡിലെ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാഞ്ചജന്യം, പഞ്ചായത്ത് അംഗങ്ങളായ ആർ. അമ്പിളിക്കുട്ടൻ, തഴവ ബിജു, ഡി. എബ്രഹാം, ജി.എൻ. രാജൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് അംഗം ആർ. രത്നകുമാരി സ്വാഗതവും അങ്കണവാടി വർക്കർ അജിതകുമാരി നന്ദിയും പറഞ്ഞു.