 
ഓച്ചിറ: പ്രയാർ ആർ.വി.എസ്.എം ഹൈസ്കൂളിലെ എൻ.എസ്.എസ് വാളണ്ടിയർമാർ ലോകവയോജനദിനം ആചരിച്ചു. വയോജന ദിനാചരണത്തിന്റെ ഭാഗമായി പ്രയാർ ഗ്രാമത്തിലെ തൊണ്ണൂറ് വയസിനു മുകളിലുള്ള മുത്തശ്ശിമാരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ഹരിമോഹൻകുമാർ, പ്രിൻസിപ്പൽ ജി. ജയശ്രീ, ഹെഡ്മിസ്ട്രസ് പി. മായ, പ്രോഗ്രാം ഓഫീസർ എസ്. വിമൽ കുമാർ, എൻ.എസ്.എസ് വാളണ്ടിയർമാരായ ഗൗരി, കൃഷ്ണപ്രസാദ്, ആദിത്യൻ, ആഷ്ന, രശ്മി മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.