sree

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിക്കും. സർവകലാശാല അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.രാജു, ജെ. മേഴ്‌സിക്കുട്ടിഅമ്മ എന്നിവർ മുഖ്യാഥിതികളാവും.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് റിപ്പോർട്ട് അവതരിപ്പിക്കും. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ. സോമപ്രസാദ്, എ.എം.ആരിഫ്, എം.എൽ.എമാരായ എം. നൗഷാദ്, കെ.ബി. ഗണേശ് കുമാർ, ജി.എസ്. ജയലാൽ, മുല്ലക്കര രത്‌നാകരൻ, ആർ. രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ, പി. ഐഷാപോറ്റി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മേയർ ഹണി ബഞ്ചമിൻ, കൗൺസിലർ ബി. അജിത്ത് കുമാർ എന്നിവർ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ എം. മുകേഷ് എം.എൽ.എ സ്വാഗതവും ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നന്ദിയും പറയും. സാമൂഹിക - സാംസ്‌കാരിക പ്രവർത്തകരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഓൺലൈനിലൂടെ പങ്കെടുക്കും.
കൊല്ലം ബൈപ്പാസിൽ കാവനാടിനുസമീപം അഷ്ടമുടിക്കായലിനോട് ചേർന്നാണ് ശ്രീനാരായണ സർവകലാശാലയുടെ താത്കാലിക ആസ്ഥാനം. 30,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണിത്. മൂന്ന് വർഷത്തിനിടയിൽ സർവകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനം ഒരുക്കും.