congress
രാഹുൽ ഗാന്ധി,​ പ്രിയങ്കാ ഗാന്ധി തുടങ്ങിയവരെ യു.പി പൊലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുറ്റിവട്ടത്തു നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തപ്പോൾ

കൊല്ലം: രാഹുൽ ഗാന്ധി,​ പ്രിയങ്കാ ഗാന്ധി തുടങ്ങിയവരെ യു.പി പൊലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുറ്റിവട്ടത്തു നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. യൂസഫ് കുഞ്ഞ്, ജോസഫ് ഫ്രാൻസിസ്, ലാൽ സോളമൻ, ജോർജ് ചാക്കോ, അർഷാദ് പാരമൗണ്ട്, നിഷാ സുനീഷ്, ഷംല നൗഷാദ്, ബിജു ഡാനിയൽ, അനീസ് എന്നിവർ സംസാരിച്ചു. സുൽഫിക്കർ അമൽ, അൻസിൽ, ശരത് കുറ്റിവട്ടം, നൗഫൽ, ഷബിൻ എന്നിവർ നേതൃത്വം നൽകി.