youth-congress
രാഹുൽഗാന്ധിക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചപ്പോൾ

 പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

കൊല്ലം: ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദളിത് - സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഭരണകൂട അക്രമത്തിലൂടെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു.

കൊല്ലം അസംബ്ലി പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, നവാസ് റഷാദി, കൗശിക് എം. ദാസ്, ഒ.ബി. രാജേഷ്, ശരത് കടപ്പാക്കട, ബിച്ചു കൊല്ലം, അജു ചിന്നക്കട, അയത്തിൽ ശ്രീകുമാർ, മുബാറക് മുസ്തഫ, സച്ചിൻ പ്രതാപ്, ഹർഷാദ് കൊല്ലം തുടങ്ങിയവർ പങ്കെടുത്തു.