
പട്ടാഴി: താഴത്തുവടക്ക് ചെമ്പകശേരിൽ വീട്ടിൽ സി.കെ. ജോർജ് (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പട്ടാഴി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തനം ആരംഭിച്ച് സി.പി.ഐ പത്തനാപുരം താലൂക്ക് കമ്മിറ്റിഅംഗം, പട്ടാഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി, പട്ടാഴി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, പഞ്ചായത്ത് മെമ്പർ, പട്ടാഴി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പി.ജി. മറിയാമ്മ. മക്കൾ: സി.എം. സാലമ്മ, സി.എം. ലിസിക്കുട്ടി, സി.ജി. ജോസ് (പട്ടാഴി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, സി.പി.എം പട്ടാഴി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി), സി.ജി. റോയി. മരുമക്കൾ: സി.ജി. അച്ചൻകുഞ്ഞ്, രാജൻ ഉമ്മൻ, അനില ജോസ്, ഷീബ റോയി.