 
കൊല്ലം: പതിനൊന്നുകാരനെ ക്രൂരമായി മർദ്ദിച്ച മുത്തശൻ അറസ്റ്റിൽ. കൊട്ടാരക്കര നെല്ലിക്കുന്നം ആലുവിള വീട്ടിൽ ചെറിയാനെയാണ്(72) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ മകന്റെ മകനെയാണ് മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.