 
കരുനാഗപ്പള്ളി :രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ 151-ാം ജയന്തി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാടെങ്ങും ആചരിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധി ദിനാചരണം സബർമതി ഗ്രന്ഥശാലയിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. 
സേവാദൾ കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. സെയ്ദ് ഷിഹാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്തു വഹാബ് സംഗമം ഉദ്ഘാടനം ചെയ്തു. കേരളാ ഫീഡ്സ് ജനറൽ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. ആർ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ ജോൺ എഫ്. കെന്നഡി സ്കൂളിലെ പരിസ്ഥിതി ക്ലബ് 'ഫ്രൈഡേ ഫോർ ഫ്യൂച്ചർ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 
ജോൺ എഫ്. കെന്നഡി സ്കൂൾ മുതൽ കരോട്ട് ജംഗ്ഷൻ വരെയാണ് വ്യക്ഷത്തൈകൾ നട്ടത്. സ്കൂൾ മാനേജർ മായാ ശ്രീകുമാറും വനമിത്ര അവാർഡ് ജേതാവ് സുമൻജിത്ത് മിഷയും ചേർന്ന് ആദ്യ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എച്ച്.എം മുർഷിദ് ചിങ്ങോലിൽ, പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ്, വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ എസ്. മാത്യു , ഗംഗാറാം കണ്ണമ്പള്ളി, മീരാ സിറിൾ, സുരേഷ് കൊട്ട്കാടൻ, അശോകൻ അമ്മവീട്, സ്റ്റാഫ് സെക്രട്ടറി രാജീവ്, പരിസ്ഥിതി കോ ഓർഡിനേറ്റർ സുധീർ ഗുരുകുലം, ഹാഫിസ് വെട്ടത്തേരിൽ, പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി മഞ്ജുകുട്ടൻ, പരിസ്ഥിതി ക്ലബ് അംഗങ്ങളായ അലൻ എസ്. പൂമുറ്റം, ബസ്സാം കാട്ടൂർ, വേദവതി, ശ്രീക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി. 
ലോക് താന്ത്രിക് ജനതാദൾ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ആർ. കുറുപ്പ് ജന്മശതാബ്ദി മന്ദിരത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗം റെജി കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. രാജു ആതിരയിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണം കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.എം. നൗഷാദിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
യൂത്ത് കോൺഗ്രസ് 
പാവുമ്പ മണ്ഡലം കമ്മിറ്റി
തഴവ :യൂത്ത് കോൺഗ്രസ് പാവുമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി.ഗ്രാമ പഞ്ചായത്ത് അംഗം പാവുമ്പ സുനിൽ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. 
ഹനാൻ മണപ്പുള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.വി. സന്തോഷ്, മെൽവിൻ, അലക്സ്, അബിൻ, സുബി, ഹരീഷ് എന്നിവർ സംസാരിച്ചു.
ദിനാചരണത്തോട് അനുബന്ധിച്ച് പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവ നടന്നു.
ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി
തഴവ :ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി.രാവിലെ 8ന് സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള എന്നിവർ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ഉപവാസത്തിൽ ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ പങ്കെടുത്തു.
കോൺഗ്രസ് ഓച്ചിറ 
മണ്ഡലം കമ്മിറ്റി
ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിനാഘോഷവും കർഷകരെ ആദരിക്കലും കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. എൻ. കൃഷ്ണകുമാർ, ബി. സെവന്തി കുമാരി, കയ്യാലത്തറ ഹരിദാസ്, അൻസാർ എ. മലബാർ, രാധാകൃഷ്ണൻ, കെ.എം.കെ. സത്താർ, മെഹർഖാൻ ചേന്നല്ലൂർ, കെ. ശോഭകുമാർ, കെ. മോഹനൻ, എച്ച്.എസ്. ജയ്ഹരി, കെ.വി. വിഷ്ണുദേവ് തുടങ്ങിയവർ സംസാരിച്ചു.
ലാലാജി ഗ്രന്ഥശാല
കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാലയിൽ ഗാന്ധിജിയുടെ 151- ാം ജന്മദിനം ആചരിച്ചു. പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപ്പിള്ള ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി സുന്ദരേശൻ, ലൈബ്രേറിയൻ സജീവൻ എന്നിവർ പങ്കെടുത്തു.
കെ.പി.സി.സി ഒ.ബി.സി
കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റിയുടെ ഗാന്ധി ജയന്തി ആഘോഷം ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്തു. ആൻസിൽ പൊയ്ക അദ്ധ്യക്ഷത വഹിച്ചു. ബൈജു പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. പ്രസാദ് ചവറ, സുരേഷ് പണിക്കർ, ഷാജി പീറ്റർ, റോയ്, സാബു ശിവദാസൻ എന്നിവർ നേതൃത്വം നൽകി. നിർദ്ധന രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ ചടങ്ങിൽ വിതരണം ചെയ്തു.
കല്ലേലിഭാഗം കേരള ഫീഡ്സ് ജനറൽ വർക്കേഴ്സ് 
കോൺഗ്രസ്
തൊടിയൂർ: കല്ലേലിഭാഗം കേരള ഫീഡ്സ് ജനറൽ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ചേർന്ന അനുസ്മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്തു. ആർ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഷാജീ കൃഷ്ണൻ, ശശി തരാഭവനം, സുനിൽ കാട്ടൂർതെക്കതിൽ, അൻസാരി, നൗഷാദ്, വിഷ്ണു എന്നിവർ സംസാരിച്ചു.
രോഗികൾക്ക് 
ഭക്ഷണ വിതരണം
ശാസ്താംകോട്ട : ഗാന്ധിജയന്തി ദിനത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി ശാസ്താംകോട്ട യുണൈറ്റഡ് സോക്കർ റിക്രിയേഷൻ ക്ലബ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്ഷണവിതരണം നടത്തിയത്. ഭാരവാഹികളായ ഷാജി ബദറുദ്ദീൻ, അബ്ദുൾ സമദ്, ശാസ്താംകോട്ട സുധീർ, ബാബുജാൻ, ജശാന്ത്, രാജേഷ് രാമകൃഷ്ണൻ, അരുൺ ആന്റണി, സുരേഷ് കുമാർ, അബ്ദുൾ റഷീദ്, ഷൈൻ, നാരായണൻ, ബൈജു, സിദ്ധിഖ് എന്നിവർ നേതൃത്വം നൽകി.