
ജില്ലാ പഞ്ചായത്തിൽ മത്സരം മുറുകും
കൊല്ലം: കൂറ്റൻ ഭൂരിപക്ഷത്തോടെ കഴിഞ്ഞ തവണ ഭരണ തുടർച്ച നേടിയ കൊല്ലം ജില്ലാ പഞ്ചായത്തിൽ മികവാർന്ന തുടർച്ചയാണ് ഇത്തവണയും എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. എന്നാൽ അട്ടിമറിയിലൂടെ യു.ഡി.എഫ് പ്രസിഡന്റിനെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന ആഗ്രഹം ഐക്യമുന്നണി നേതൃ നിരയിലാകെയുണ്ട്. ഇക്കുറി ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കണമെന്ന ധാരണയോടെയാണ് ബി.ജെ.പി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ തവണ 26 സീറ്റുകളിൽ 22 എണ്ണം നേടിയാണ് ഇടത് മുന്നണി അധികാര തുടർച്ച നേടിയത്. കോൺഗ്രസിന്റെ മൂന്ന് സീറ്റുകളും ആർ.എസ്.പിയുടെ ഒരു സീറ്റും ഉൾപ്പെടെ നാല് സീറ്റുകളിൽ ഒതുങ്ങി യു.ഡി.എഫ് നേട്ടം.
2015ലെ എൽ.ഡി.എഫ് (22)
1. കുലശേഖരപുരം: സി.രാധാമണി (സി.പി.എം)
2. ഓച്ചിറ: അനിൽ എസ്.കല്ലേലിഭാഗം (സി.പി.ഐ)
3. തൊടിയൂർ: ശ്രീലേഖാ വേണുഗോപാൽ (സി.പി.ഐ)
4. ശൂരനാട്: എം.ശിവശങ്കരപ്പിള്ള (സി.പി.എം)
5. കുന്നത്തൂർ: കെ.ശോഭന (സി.പി.എം)
6. നെടുവത്തൂർ: എസ്.പുഷാപനന്ദൻ (സി.പി.എം)
7. തലവൂർ: ആഷാ ശശിധരൻ (സി.പി.എം)
8. പത്തനാപുരം: എസ്.വേണുഗോപാൽ (സി.പി.ഐ)
9. കരവാളൂർ: ബി.സരോജാദേവി (സി.പി.എം)
10. അഞ്ചൽ: കെ.സി.ബിനു (സി.പി.എം)
11. കുളത്തൂപ്പുഴ: കെ.ആർ.ഷീജ (സി.പി.ഐ)
12. ചിതറ: പി.ആർ.പുഷ്‌കരൻ (സി.പി.എം)
13. ചടയമംഗലം: ഇ.എസ്.രമാദേവി (സി.പി.ഐ)
14. വെളിനല്ലൂർ: ടി.ഗിരിജാ കുമാരി (സി.പി.എം)
15. വെളിയം: കെ.ജഗദമ്മ ടീച്ചർ (സി.പി.ഐ)
16. നെടുമ്പന: സി.പി.പ്രദീപ് (സി.പി.ഐ)
17. ഇത്തിക്കര: എൻ.ര വീന്ദ്രൻ (സി.പി.ഐ)
18. കല്ലുവാതുക്കൽ: വി.ജയപ്രകാശ് (സി.പി.എം)
19. മുഖത്തല: എസ്.ഫത്തഹുദ്ദീൻ (സി.പി.എം)
20. കൊറ്റങ്കര: ഷെർളി സത്യദേവൻ (സി.പി.എം)
21. കുണ്ടറ: ജൂലിയറ്റ് നെൽസൺ (സി.പി.എം)
22. പെരിനാട്: ഡോ.കെ.രാജശേഖരൻ (സി.പി.എം)
യു.ഡി.എഫ് (4)
1. കലയപുരം: ആർ.രശ്‌മി (കോൺഗ്രസ് )
2. വെട്ടിക്കവല: സരോജിനി ബാബു (കോൺഗ്രസ് )
3. ചവറ: എസ്.ശോഭ (ആർ.എസ്.പി )
4. തേവലക്കര: ബി.സേതുലക്ഷ്‌മി (കോൺഗ്രസ് )
2015 കക്ഷി നില ഇങ്ങനെ
1. ആകെ സീറ്റ്: 26
2. സി.പി.എം: 14
3. സി.പി.ഐ: 8
4. കോൺഗ്രസ്: 3
5. ആർ.എസ്.പി: 1