x-l
തഴവ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാഞ്ചജന്യം ഉദ്ഘാടനം ചെയ്യുന്നു

തഴവ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തഴവ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാഞ്ചജന്യം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം തഴവ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജനചന്ദ്രൻ, സി.ഡി.എസ് അംഗം ഷാഹിദ, എ.ഡി.എസ് പ്രസിഡന്റ് ലത, ശീജ രെജി, സുധർമ്മ, സിദ്ദിഖ്, സുശീലൻ എന്നിവർ സംസാരിച്ചു. വാർഡിലെ നാലേക്കർ സ്ഥലത്ത് കൈരളി കുടുംബശ്രീ യൂണിറ്റാണ് നെൽകൃഷി നടത്തിയത്.