paravur
കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ 'നീതിക്കായി ഒരു തിരിനാളം' എന്ന പേരിൽ പ്രതിഷേധ സംഗമം നടന്നു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു.

ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷുഹൈബ്, മുൻ ബ്ലോക്ക് പ്രസിഡന്റ് പരവൂർ സജീബ്, നോർത്ത് മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ്, കൗൺസിലർമാരായ പ്രിജി ആർ. ഷാജി, ദീപാ സോമൻ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പൊഴിക്കര വിജയൻപിള്ള, പ്രേംജി, ശിവപ്രകാശ്, സുരേഷ് കുമാർ, സുരേഷ് ഉണ്ണിത്താൻ, സുനിൽകുമാർ, മഹേശൻ, രഞ്ജിത്ത് പരവൂർ, മുൻ കൗൺസിലർമാരായ ഷൈനി സുകേഷ്, ശ്രീജ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മനോജ് ലാൽ, ദിലീപ്, ജയപ്രകാശ്, പൊഴിക്കര ബിജു എന്നിവർ നേതൃത്വം നൽകി.