photo
മഹിളാ കോൺഗ്രസ്‌ കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചപ്പോൾ

കരുനാഗപ്പള്ളി :മഹിളാ കോൺഗ്രസ്‌ കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എൽ.കെ. ശ്രീദേവിക്കും മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബിന്ദു ജയനും സ്വീകരണം നൽകി. സ്വീകരണയോഗം നിയോജക മണ്ഡലം പ്രസിഡന്റ് സെവന്തി കുമാരി ഉദ്ഘാടനംചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് ശകുന്തള അമ്മവീട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ, കൗൺസിലർമാരായ ബി. മോഹൻദാസ്, ശോഭ ജഗദപ്പൻ, ബേബി ജസ്‌ന, പ്രീതി രമേശ്, ലക്ഷ്മി മോഹൻ, തയ്യിൽ തുളസി, ലതിക, സുമ, ചിത്ര വിനോദ്, ലീന ജലജ, സുധ, സരിത, വിനീത, സുജാത, ഷീജ ബിജു എന്നിവർ സംസാരിച്ചു.