navas
ശാസ്താംകോട്ട ബൈപാസ് റോഡ് നിർമ്മാണം ആരംഭിച്ചപ്പോൾ

ശാസ്താംകോട്ട: ഫിൽട്ടർ ഹൗസ് മുതൽ പെട്രോൾ പമ്പ് വരെയുള്ള ശാസ്താംകോട്ട ബൈപ്പാസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചു. പ്രധാന പാതയിൽ ശാസ്താംകോട്ട ജംഗ്ഷനിൽ ഗതാഗത തടസമുണ്ടാകുമ്പോൾ ബദലായി ഉപയോഗിച്ചിരുന്ന ഈ റോഡ് കാലങ്ങളായി തകർന്നു കിടക്കുകയായിരുന്നു. ഒരു കിലോമീറ്ററിൽ അധികം വരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താണ് നിർമ്മാണം ആരംഭിച്ചത്. 2019-2020ലെ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് റോഡിന് കരാർ നൽകിയത്. ഒരു കോടി 70 ലക്ഷം രൂപ ചെലവിട്ട് ആധുനിക രീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, വാർഡ് മെമ്പർ എസ്. ദിലീപ്കുമാർ, പി.ഡബ്ലിയു.ഡി എ.ഇ സന്തോഷ് കുമാർ, ബിനോജ് ബഷീർ എന്നിവർ പങ്കെടുത്തു.