sfi
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയത്ത് സംഘടിപ്പിച്ച ധർണ കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം. സജി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: ബാബ്‌രി മസ്ജിദ് ഗൂഢാലോചന കേസിലെ സി.ബി.ഐ കോടതി വിധിയിലും ഹത്രാസിൽ ബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിലും പ്രതിഷേധിച്ച് 'നീതിയെവിടെ ഇന്ത്യൻ ജനാധിപത്യമേ' എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയത്ത് ധർണ നടത്തി. കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം. സജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് നെസ്മൽ അദ്ധ്യക്ഷത വഹിച്ചു. ഗോകുൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സച്ചിൻദാസ്, ആദർശ്, യു.എസ്. രാഹുൽ, നിരഞ്ജന തുടങ്ങിയവർ സംസാരിച്ചു.