 
ശാസ്താംകോട്ട: കല്ലുകടവ് - ശാസ്താംകോട്ട പി.ഡബ്ലിയു.ഡി റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചന്തയിൽ റോഡ് ഉപരോധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.രാജേന്ദ്രപ്രസാദ് ഉപരോധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കോൺഗ്രസ് നേതാക്കളായ ബി. സേതുലക്ഷ്മി, സിജുകോശി വൈദ്യൻ, വൈ. നജീം, എബി പാപ്പച്ചൻ, വിദ്യാരംഭം ജയകുമാർ, ഷാജി സാമുവൽ, ലാലിബാബു, വർഗീസ് തരകൻ, ചാമവിള സുരേഷ്, ജോൺസൻ വൈദ്യൻ, ബി. രാജീവ്, നാദിർഷ കാരൂർക്കടവ്, തടത്തിൽ സലിം തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.