 
കൊല്ലം: നഗരത്തിൽ എം.ഡി.എം.എ ലഹരി മരുന്ന് പിടികൂടിയ സംഭവവുമായി ബന്ധമുള്ള ഭരണകക്ഷിയിലെ നേതാക്കളെയും അവരുടെ മക്കളെയും കേസിൽ നിന്ന് ഒഴിവാക്കുന്നതായി ആരോപിച്ച് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാർ, ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ്, കൊല്ലം മണ്ഡലം പ്രസിഡന്റ് സാംരാജ്, ട്രഷറർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി അനീഷ് ജലാൽ, മണ്ഡലം വൈസ് പ്രസിഡന്റ് സജിൻ, ട്രഷറർ ശ്രീകാന്ത്, അഭിലാഷ്, അഭിഷേക്, അഖിലേഷ്, വിഷ്ണു, ജ്യോതിസ് തുടങ്ങിയവർ പങ്കെടുത്തു.