 
ചാത്തന്നൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് റോട്ടറി ക്ളബ് ഒഫ് ചാത്തന്നൂരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ചാത്തന്നൂർ തോട്ടിലെ ഊറ്റുകുഴിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. റോട്ടറി ജില്ലാ പ്രോജക്ട് ചെയർമാൻ സുധി ജബ്ബാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
റോട്ടറി ക്ളബ് ഒഫ് ചാത്തന്നൂർ പ്രസിഡന്റ് അലക്സ് കെ. മാമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ആർ. ഷീജ, റോട്ടറി അസി. ഗവർണർ ജോൺ പണിക്കർ, റവന്യൂ ജില്ലാ ചെയർമാൻ ഷാജി വിശ്വനാഥ്, സെക്രട്ടറി കെ. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.