 
കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ 33-ാമത് ക്ലാസ് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അഡ്വ. നിരാവിൽ എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ എസ്. ഷൈബു, ലിബുമോൻ, വനിതാസംഘം ഭാരവാഹി സുനില, സൈബർസേനാ ചെയർമാൻ രഞ്ജിത്, കുമാരിസംഘം പ്രസിഡന്റ് ലാവണ്യ, സെക്രട്ടറി അതുല്യ തുടങ്ങിയവർ സംസാരിച്ചു. പ്രീ മാര്യേജ് കോ ഓർഡിനേറ്റർ എസ്. അനിൽകുമാർ സ്വാഗതവും സജീവ് നന്ദിയും പറഞ്ഞു. ക്ളാസ് ഇന്ന് സമാപിക്കും.