 
ചടയമംഗലം : കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ ഇട്ടിവ വില്ലേജിൽ വയ്യാനം, സാബു സദനത്തിൽ സുരേന്ദ്രബാബു(65) വിനെ ചടയമംഗലം സി.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇയാൾ തന്റെ വീടിന് മുൻവശമുള്ള കടയിൽ നിന്ന് 15 വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നം വിൽക്കുന്നത് പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു അറസ്റ്റ്.