dileep-chandran-
ദിലീപ് ചന്ദ്രൻ

കൊല്ലം: കരുനാഗപ്പള്ളി, ശൂരനാട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി തൊടിയൂർ പുലിയൂർവഞ്ചി തെക്ക് വെളുത്തമണലിന് സമീപം പുത്തൻതറയിൽ ബോക്‌സർ എന്ന് അറിയപ്പെടുന്ന ദിലീപ് ചന്ദ്രനാണ് (21) അറസ്റ്റിലായത്. കൊല്ലം ജില്ലാ മജിസ്‌ട്രേറ്റിന്റെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കരുനാഗപ്പളളി, ശൂരനാട് പൊലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തി കവർച്ച, സംഘം ചേർന്ന് ആക്രമണം തുടങ്ങി ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദിലീപ്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.