 
കൊല്ലം: മഹാത്മാവിന്റെ മരണമില്ലാത്ത ഓർമ്മകളെ ഹൃദയത്തിലേറ്റിയാണ് ഗാന്ധി ജയന്തി ദിനത്തെ നാട് വരവേറ്റത്. വിവിധ സാംസ്കാരിക സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ, കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ.
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് സർക്കാരിന്റെയും ഗാന്ധി ജയന്തി ദിനാഘോഷം. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, പാതയോരങ്ങളുടെ ശുചീകരണം, അഗതി മന്ദിരങ്ങളിലേക്ക് അവശ്യവസ്ത്രങ്ങളുടെ വിതരണം തുടങ്ങി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് നടന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഗാന്ധി ക്വിസ്, പ്രസംഗ മത്സരം എന്നിവയും വിവിധ സംഘടനകൾ സംഘടിപ്പിച്ചിരുന്നു.
 തിരുമുല്ലവാരം ഗാന്ധിഘട്ടിൽ
യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമുല്ലവാരം ഗാന്ധിഘട്ടിൽ 'ഇന്ത്യൻ യുവത ഗാന്ധി മാർഗത്തിലേക്ക്' സന്ദേശ സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് എ.എസ്. ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വിഷ്ണു സുനിൽ പന്തളം, കുരുവിള ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. സഞ്ജീവ് കുമാർ, നവാസ് റഷാദി, കൗശിക് എം. ദാസ്, ബിച്ചു കൊല്ലം, ശരത് കടപ്പാക്കട, ഹർഷാദ് കൊല്ലം, അയത്തിൽ ശ്രീകുമാർ, സച്ചു പ്രതാപ്, മുസ്തഫ മുബാറക്ക്, മഹേഷ് മനു, ഷാരൂഖ്, ഡാർവിൻ, ഷിബു, എന്നിവർ സംസാരിച്ചു.
 കണ്ണനല്ലൂരിൽ 
തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷം പ്രസിഡന്റ് എ. നാസിമുദ്ദീൻ ലബ്ബ ഉദ്ഘാടനം ചെയ്തു. കണ്ണനല്ലൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് തുളസീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ഗോപിനാഥൻ, ഷെമീർഖാൻ, മണ്ഡലം പ്രസിഡന്റുമാരായ കണ്ണനല്ലൂർ സമദ്, എ.എൽ. നിസാമുദ്ദീൻ, കമ്മിറ്റി അംഗങ്ങളായ സുദേവൻ, ജി. രാധാകൃഷ്ണപിള്ള, ചെറുമൂട് മോഹനൻ, ജിൻസി ഇബ്രാഹിംകുട്ടി, എച്ച്.എം. ഷെരീഫ്, ഇസ്മായിൽ കുഞ്ഞ്, ഷാജഹാൻ, ജുനൈദ് തുടങ്ങിയവർ സംസാരിച്ചു.
 നീരാവിൽ എസ്.എൻ.ഡി.പി.വൈ സ്കൂളിൽ
നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം ആരംഭിച്ച സേവന പ്രവർത്തനങ്ങൾക്ക് ഗാന്ധി ജയന്തി ദിനത്തോടെ സമാപനമായി.
വോളന്റിയർമാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. വീടുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് മാസ്ക്, കൊവിഡ് ബോധവത്കരണ നോട്ടീസ്, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണം, ശുചീകരണം, അടുക്കളത്തോട്ടം നിർമ്മാണം, ഗാന്ധിയൻ ദർശനങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പതിപ്പിക്കൽ തുടങ്ങി വിവിധ സേവനപ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ആർ. സിബില, പി.ടി.എ പ്രസിഡന്റ് സുബാഷ് ചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.ടി. ഷാജു ആലപ്പുഴ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 ശക്തികുളങ്ങരയിൽ
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി നീണ്ടകര കോസ്റ്റൽ പൊലീസിന്റെയും കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും ശക്തികുളങ്ങര ഇടവകയുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ശക്തികുളങ്ങര സെന്റ് ജോൺ ഡി. ബ്രിട്ടോ ദേവാലയങ്കണത്തിലും കടൽത്തീരത്തും കണ്ടൽ പുന്നത്തൈകളും നട്ടു.
കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ സി.ഐ എസ്. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, ഇടവക വികാരി ലെജു ഐസക്ക്, കോസ്റ്റൽ സ്റ്റേഷൻ പി.ആർ.ഒ ഡി. ശ്രീകുമാർ, പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എസ്. അശോകൻ, എം.എസ്. ടോം, പൊലീസ് ഉദ്യോഗസ്ഥരായ മഞ്ചിലാൽ, അനി എന്നിവർ സംസാരിച്ചു.
 മഹാത്മാ ഗാന്ധി കോളനിയിൽ
മഹാത്മാഗാന്ധിയുടെ 151-ാമത് ജന്മദിനം കോൺഗ്രസ് (എസ്) പ്രവർത്തകരും മഹാത്മാഗാന്ധി കോളനി നിവാസികളും വിവിധ സംഘടനാ പ്രവർത്തകരും ചേർന്ന് ആഘോഷിച്ചു. കഴിഞ്ഞ 85 വർഷമായി ജനങ്ങൾ ഭക്ത്യാദരപൂർവം കാത്തുസൂക്ഷിക്കുന്നതും ഗാന്ധിജിയുടെ നാമം ആലേഖനം ചെയ്യപ്പെട്ടതുമായ ഉളിയക്കോവിൽ ഗാന്ധി കിണർ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ഗാന്ധി വിചാര കേന്ദ്രമായി മാറ്റണമെന്ന് കിണറിന് സമീപം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചേർന്ന പ്രാർത്ഥനാ യോഗം ആവശ്യപ്പെട്ടു.
കോൺഗ്രസ് (എസ്) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജി. ഗോപിനാഥൻ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. രാജീവ്, നിയോജക മണ്ഡലം പ്രസിഡന്റ് പഞ്ചവടി കെ.പി. സുഗതൻ, അംബേദ്കർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എൻ. രാമചന്ദ്രൻ, ട്രഷറർ പി. ദിവാകരൻ, മഹാത്മാഗാന്ധി കോളനി പ്രസിഡന്റ് എൻ. രാമൻ എന്നിവർ നേതൃത്വം നൽകി.
 കെ.പി.സി.സി ഒ.ബി.സിയുടെ
കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റിയുടെ ഗാന്ധി ജയന്തി ആഘോഷം ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്തു. ആൻസിൽ പൊയ്ക അദ്ധ്യക്ഷത വഹിച്ചു. ബൈജു പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. പ്രസാദ് ചവറ, സുരേഷ് പണിക്കർ, ഷാജി പീറ്റർ, റോയ്, സാബു ശിവദാസൻ എന്നിവർ നേതൃത്വം നൽകി. നിർദ്ധന രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ ചടങ്ങിൽ വിതരണം ചെയ്തു.
 ചാത്തന്നൂരിൽ
കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ നെഹ്റു ഭവനിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം പ്രസിഡന്റ് എം. സുന്ദരേശൻ പിള്ള ഉദ്ഘാടനം ചെയ്തു. എൻ. ഉണ്ണിക്കൃഷ്ണൻ, എൻ. സഹദേവൻ, മീനാട് ദിലീപ് തുടങ്ങിയവർ സംസാരിച്ചു.
ചിറക്കര ഉളിയനാട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയനാട് നടന്ന ഗാന്ധി ജയന്തി ആഘോഷം കെ.പി.സി.സി നിർവാഹക സമിതി മുൻ അംഗം എൻ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിലീപ് ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. അനിൽകുമാർ, പത്മപാദൻ, പി. സുഭാഷ്, അമൽകൃഷ്ണ, ടി. ശശിധരൻ, രാധാകൃഷ്ണപിള്ള, പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
 പുനുക്കന്നൂരിൽ
പുനുക്കന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെ ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികളുടെ ഭാഗമായി ക്വിസ്, കവിതാലാപന, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗ്രന്ഥശാലയിൽ നടന്ന ഗാന്ധി അനുസ്മരണ യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൽ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ കമ്മിറ്റി അംഗം സി. രാജപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ. വിജയൻ പിള്ള, ബൈജു പുനക്കന്നൂർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എൻ. പ്രഭാകരൻപിള്ള സ്വാഗതവും എൻ. ശശിധരൻ നന്ദിയും പറഞ്ഞു.
 നെടുങ്ങോലത്ത് 
കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുങ്ങോലം ആശുപത്രി ജംഗ്ഷനിൽ ഗാന്ധി ജയന്തി ആഘോഷം നടന്നു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. എൻ. രഘു, പരവൂർ സജീബ്, സുരേഷ് ഉണ്ണിത്താൻ, പരവൂർ രഞ്ചിത്ത്, ജയനാഥ്, സജി തട്ടത്തുവിള, അജിത്, ദീപക്, ഡാർവിൻ, സുനുകുമാർ തുടങ്ങിയവർ സംസാരിച്ചു.
 ആർ.എസ്.പിയുടെ വസ്ത്ര വിതരണം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ആർ.എസ്.പി ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് വസ്ത്രം വിതരണം ചെയ്തു. ചാത്തന്നൂർ മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു വിതരണോദ്ഘാടനം നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. രാധാകൃഷ്ണൻ, ജെ. ശിവാനന്ദൻ, സുധീഷ് ആദിച്ചനല്ലൂർ, സുഗതൻ പറമ്പിൽ, എസ്.എസ് സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരിച്ചു.