
പുനലൂർ: ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു. പുനലൂർ ടൗൺ വാർഡിൽ മുഹൂർത്തിക്കാവിന് സമീപം ചരുവിള പുത്തൻ വീട്ടിൽ ഷെഫീക്കാണ് (42) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നട്ടെല്ലിന് ക്ഷതമേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ആലഞ്ചേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷംഷാദ്. മക്കൾ: ഷാൻ, സബീന.