 
പത്തനാപുരം:കുന്നിക്കോട് മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇലക്ട്രീഷ്യനെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല ചക്കുവരയ്ക്കൽ താഴത്തുമുറി കശുഅണ്ടി ഫാക്ടറിക്ക് സമീപം മുല്ലശ്ശേരി വീട്ടിൽ തുളസീധരൻ പിള്ള(56) ആണ് പിടിയിലായത്. വയറിംഗ് ജോലികൾക്ക് കുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി എട്ടുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുന്നിക്കോട് പൊലീസ് സി.ഐ മുബാറിക്കിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.