 
ഓച്ചിറ: ബാബറി മസ്ജിദ് തകർത്ത കേസിൽ കുറ്റക്കാരായ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരേയും യു.പിയിൽ രാഹുൽ ഗാന്ധിയ്ക്കും പെൺകുട്ടിയുടെ കുടുംബത്തിനുമെതിരെ നടന്ന പൊലീസ് നടപടിയ്ക്കെതിരേയും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വവ്വാക്കാവിൽ പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ശരത് കെ.എസ്. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.എസ്.പുരം സുധീർ, പെരുമാനൂർ രാധാകൃഷ്ണൻ, ഗോപിനാഥൻ പിള്ള, ദേവരാജൻ, അനിയൻ കുഞ്ഞ്, പി.ആർ വിശാന്ത്, ദീപക്.എസ്.ശിവദാസ്, സക്കീർ ഹുസൈൻ, സബീന തുടങ്ങിയവർ സംസാരിച്ചു.