dyfi-chathannoor
സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ നടന്ന പ്രതിഷേധ സംഗമം പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ബാബറി മസ്ജിദ് പൊളിച്ച കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയും മതേതരത്വവും അപകടപ്പെടുത്താൻ ചിലർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എസ്. ശ്രീലാൽ, ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക്‌ സെക്രട്ടറി എം. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.സി. രാജു, സി. പ്രസാദ്, ബി. അശോക്‌ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.