 
പുനലൂർ: സ്നേഹ ഭാരത് മിഷൻ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.പുനലൂർ തൂക്ക് പാലത്തിന് സമീപത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ എസ്.ഇ.സഞ്ജയ്ഖാൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ഡി.പിയോഗം ഐക്കരക്കോണം ശാഖ സെക്രട്ടറിയും സേവഭാരതി ജീവകാരുണ്യ സഹായ സമിതി ചെയർമാനും നഗരസഭ കൗൺസിലറുമായ എസ്.സുബിരാജ്, കുടുംബ ക്ഷേമ സമിതി ചെയർമാൻ സി.എസ്.ബഷീർ, വത്സല, അനിത, മുരളി, രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് സംസ്ഥാന പ്രഥമാദ്ധ്യാപക അവാർഡ് ജേതാക്കളായ വാളക്കോട് എൻ.എസ്.വി.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, കരവാളൂർ എ.എം.എം.ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകൻ കെ.ജി.തോമസ്, കലയനാട് വി.ഒ.യു.പി.സ്കൂളിലെ പ്രഥമാദ്ധ്യാപകൻ ബിജു.കെ.തോമസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശിയ ജനറൽ സെക്രട്ടറി ആർ.വി.അശോകൻ എന്നിവരെ പൊന്നാട അണിച്ച് ആദരിച്ചു.