 
എഴുകോൺ: ലോകവയോജന ദിനത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നേതാക്കൾ 92 വയസ് കഴിഞ്ഞ മുതിർന്ന സർവീസ് പെൻഷണറെ ആദരിച്ചു. മടന്തകോട് ജോയ്ഭവനിൽ ജി. ലൂക്കോസിനെയാണ് പെൻഷണേഴ്സ് യൂണിയൻ നേതാക്കൾ വീട്ടിലെത്തി ആദരിച്ചത്. പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. തോമസ്, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് എ. സുധീന്ദ്രൻ, സെക്രട്ടറി എൻ. രാജശേഖരനുണ്ണിത്താൻ, സ്റ്റേറ്റ് കൗൺസിലർ സുരേന്ദ്രൻ കടയ്ക്കോട്, ജില്ലാക്കമ്മിറ്റിയംഗം ബി. മുരളീധരൻ പിള്ള, കരീപ്ര വെസ്റ്റ് സെക്രട്ടറി കെ. സേതുരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.