കിഴക്കേകല്ലട: വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് കിഴക്കേക്കല്ലട ഗവൺമെന്റ് എൽ.പി.എസിനായി നിർമ്മിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു, കെ. തങ്കപ്പനുണ്ണിത്താൻ, പി. സുമ, അഡ്വ. ബിനു, എസ്. ശശികല, കെ. രാധാമണി, എൻ. വിജയൻ, ജി. വേലായുധൻ, എ. സുനിൽകുമാർ, കെ.ആർ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന അവാർഡ് ജേതാവ് സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഡി. ജയിംസിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യമുനാ ഷാഫി സ്വാഗതവും ഹെഡ്മിസ്ട്രസ് മിനി ജോൺ നന്ദിയും പറഞ്ഞു.