covid

കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ 866 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ ഒരു ദിവസം സ്ഥിരീകരിച്ച രണ്ടാമത്തെ ഉയർന്ന പോസിറ്റീവ് കേസുകളുടെ എണ്ണമാണിത്. ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെ പതിനേഴായിരം കടന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്ത് നിന്നും ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 12 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 855 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല. പത്തനാപുരം സ്വദേശി ദേവരാജന്റെ (63) മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.

 രോഗമുക്തിയിൽ റെക്കാഡ്

രോഗമുക്തിയുടെ എണ്ണത്തിൽ ജില്ലയിൽ ഇന്നലെ പുതിയ റെക്കാഡ്. 400 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 7,597 ആയി. 295 ആയിരുന്നു ജില്ലയിൽ ഇതുവരെ ഒരു ദിവസം രോഗമുക്തരായവരുടെ ഏറ്റവും ഉയർന്ന സംഖ്യ. ഈമാസം 2നും കഴിഞ്ഞമാസം 30നുമാണ് 295 പേർ വീതം രോഗമുക്തി നേടിയത്.

 ഉയർന്ന കൊവിഡ് പോസിറ്റീവ് ദിനങ്ങൾ

ഒക്ടോബർ 4: 866

ഒക്ടോബർ 3: 534

ഒക്ടോബർ 2: 892

ഒക്ടോബർ 1: 633

സെപ്തംബർ 30: 812

സെപ്തംബർ 27: 690

സെപ്തംബർ 26: 589

സെപ്തംബർ 25: 569

സെപ്തംബർ 23: 503

ഇതുവരെ രോഗം ബാധിച്ചത്: 17,029

രോഗമുക്തർ: 9,369

നിലവിൽ ചികിത്സയിലുള്ളവർ: 7,597

ഐ.സി.യുവിൽ: 44

വെന്റിലേറ്ററിൽ: 4