
കൊട്ടിയം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഭിഭാഷകൻ മരിച്ചു. മുഖത്തല തൃക്കോവിൽവട്ടം വൈശാഖത്തിൽ അഡ്വ. ടി.എസ്. ശ്രീകുമാറാണ് (53, തമ്പി) മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തിന് മരുന്ന് കഴിച്ചിരുന്നു.
കൊല്ലം ബാർ കൗൺസിൽ അംഗവും തൃക്കോവിൽവട്ടം സർവീസ് സഹകരണബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പറും ആയിരുന്നു. ഭാര്യ. പി.യു. മായ. മക്കൾ: എം.എസ്. അമൽ (തിരുവനന്തപുരം സി.എസ്.ടി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി), എം.എസ്. അപർണ (കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥി). സഞ്ചയനം 8ന്.