 
കൊട്ടിയം: സമൂഹത്തെ സേവിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു സി.എച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ പറഞ്ഞു. സി.എച്ച്. കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വടക്കേവിള യൂനുസ് കോളേജിൽ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണവും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ സമരം വിജയം കാണുംവരെ തുടരും. നീതി നിഷേധിക്കപ്പെടുമ്പോൾ കൊവിഡിനിടയിലും സമരങ്ങൾ ചെയ്യേണ്ടി വരും. ഹത്രാസിൽ കണ്ടത് അതാണ്. രാഹുലിന്റെയും പ്രിയങ്കയുടെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ പൊലീസിനും യോഗി സർക്കാരിനും മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എ. യൂനുസ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. കലാപ്രേമി ബഷീർ, നൗഷാദ് യൂനുസ്, ബദറുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.