തിരുവനന്തപുരം:കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും കോൺഗ്രസ് (ഐ) ലോക്സഭാ ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ മൂത്ത സഹോദരി പേരൂർക്കട വഴയില ശാസ്താ നഗർ ഹൗസ് നമ്പർ 14ൽ ടി. ലീല (58) നിര്യാതയായി. ആർ.സി.സിയിലെ ചികിത്സയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കെ.എസ്.എഫ്.ഇ സ്റ്റാച്യൂ ബ്രാഞ്ചിലെ പാർട്ട് ടൈം ജീവനക്കാരിയായിരുന്നു. ജയ് ഹിന്ദ് ടി.വിയിലെ ഡ്രൈവർ വി. ശ്രീകുമാരനാണ് ഭർത്താവ്. മകൾ: അശ്വതി.
പോത്തൻകോട് കൊടിക്കുന്നിൽ കുണ്ടയത്ത് മുകൾ വീട്ടിൽ പരേതരായ കുഞ്ഞന്റെയും തങ്കമ്മയുടെയും നാലാമത്തെ മകളാണ്. കൊടിക്കുന്നിൽ സുരേഷ് കൂടാതെ കെ.സുശീലൻ (റിട്ട. ഇലക്ട്രീഷ്യൻ, ഡെന്റൽ കോളേജ്, തിരുവനന്തപുരം), പരേതനായ കെ.സത്യൻ (ഇന്ത്യൻ ബാങ്ക്), ടി.അനില (ലാബ് അറ്റൻഡർ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്), പരേതനായ കെ.രാജു എന്നിവർ സഹോദരങ്ങളാണ്. കൊടിക്കുന്നിൽ സുരേഷിന്റെ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികളും പാർട്ടി പരിപാടികളും റദ്ദാക്കി.