ശാസ്താംകോട്ട: യു.പിയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, മണ്ഡലം പ്രസിഡന്റുമാരായ പി.എം. സെയ്ദ്, സിജുകോശി വൈദ്യൻ എന്നിവർ കോവൂർ കോളനിയിൽ സത്യാഗ്രഹം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ എബി പാപ്പച്ചൻ, വർഗീസ് തരകൻ, ജയകുമാർ, ലാലിബാബു, വൈ. നജീം, ജോൺസൺ വൈദ്യൻ, ഷാജി സാമുവൽ, ചാമവിള സുരേഷ്, ജോസ് മത്തായി, വി. രാജീവ്, തെന്നൂർ ബേബി, കോവൂർ സോമൻ, ലിജു ഗോപി, തടത്തിൽ സലീം തുടങ്ങിയവർ സംസാരിച്ചു. രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും എതിരെയുള്ള പൊലീസ് അതിക്രമത്തിനെ യോഗത്തിൽ അപലപിച്ചു.