a
എഴുകോൺ മത്സ്യ ചന്തയിലെ മാലിന്യം നീക്കം ചെയ്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂക്ക് പൊത്തി സമരം ചെയ്യുന്നു

എഴുകോൺ: എഴുകോൺ മത്സ്യ ചന്തയിലെ മാലിന്യവും മാലിന്യ ജല ടാങ്കും രണ്ട് വർഷത്തിലേറെയായി വൃത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂക്ക് പൊത്തി സമരം നടത്തി. എ.ഐ.യു.ഡബ്ല്യു.സി സംസ്ഥാന പ്രസിഡന്റ് സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ഒ അംഗീകാരം ലഭിച്ച പഞ്ചായത്തിന്റെ തൊട്ട് താഴെയുള്ള ചന്തയിലെ മാലിന്യ കൂമ്പാരം ഭരണ സമിതിയുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണം ആണെന്ന് സവിൻ സത്യൻ പറഞ്ഞു. മാലിന്യം അടിയന്തരമായി വൃത്തിയാക്കിയില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കിളിത്തട്ടിൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി.ജെ. അഖിൽ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ എസ്.സുനിൽ കുമാർ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് പി.ഡി. ദിശാന്ത്, അമൽ ജിത്ത് എന്നിവർ പങ്കെടുത്തു.