 
കൊല്ലം: ഇളം തെന്നലായ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മൂന്ന് നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷനുകളും ഭക്ഷ്യധാന്യ കിറ്രുകളും വിതരണം ചെയ്തു. കുണ്ടറ നവജീവൻ അഭയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കണ്ണനല്ലൂർ സി.ഐ വിപിൻകുമാർ വിദ്യാർത്ഥികൾക്ക് സാധനങ്ങൾ കൈമാറി.
ട്രസ്റ്റ് സെക്രട്ടറിയും കൺട്രോൾ റൂം എസ്.ഐയുമായ എൻ.എ കലാം, ചെയർപേഴ്സ്ൺ ആമി വിളക്കുടി, അംഗങ്ങളായ ജിനു, ഷിബുകുമാർ, റെനി മാത്യു, ഹരിശങ്കർ, അഭയ കേന്ദ്രം റസിഡന്റ് മാനേജർ മുഹമ്മദ് കുഞ്ഞ്, പി.ആർ.ഒ എസ്.ഐ. മുക്താർ, അനീഷ്, ബാബുലാൽ, മാലതി, സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.