
കൊല്ലം: ജില്ലയിൽ ഇന്നലെ 458 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 456 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
നേരത്തെ മരിച്ച വയയ്ക്കൽ സ്വദേശി പത്മനാഭന്റെ (82) മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. 283 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7,772 ആയി.