
കൊല്ലം: ഒരു മാസം മുൻപ് കാണാതായ വയോധികന്റെ ജീർണിച്ച ശരീരം റബർ തോട്ടത്തിൽ കണ്ടെത്തി. കൊട്ടാരക്കര മടത്തിയറ വലിയമാടത്തിൽ ഗോപാലന്റെ (67) മൃതദേഹമാണ് വെട്ടിയോട്ടുകോണം തേങ്ങോട് ഏലാഭാഗത്തെ വിജനമായ റബർ തോട്ടതിൽ നിന്ന് കണ്ടെത്തിയത്. തോട്ടം വൃത്തിയാക്കാനെത്തിയ ഉടമയാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിച്ചു.
കാണാതാകുമ്പോൾ ഗോപാലൻ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് അസ്ഥികൂടത്തിനൊപ്പമുണ്ടായിരുന്നതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ആഗസ്റ്റ് 28ന് പനവേലിയിൽ മുടിവെട്ടാൻ പോയശേഷമാണ് ഗോപാലനെ കാണാതായത്. കൊട്ടാരക്കര പൊലീസിൽ പരാതി നൽകി അന്വേഷണം നടന്നുവരികയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. ഭാര്യ: വിലാസിനി. മകൾ: ഉഷ.