dcc
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധം കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: രാഹുൽ ഗാന്ധി ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ നേതാവാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു. ഹാഥ്‌രസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭാരതത്തിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന് പിന്തുണ അറിയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഹുലും പ്രിയങ്കയും നിശ്ചയദാർഢ്യത്തിന്റെ നാമങ്ങളാണ്. ഭരണകൂട ഭീകരതക്കെതിരെയും ജാതിവെറിയുടെ ഇരകൾക്കും പ്രതീക്ഷ രാഹുലിലും കോൺഗ്രസിലുമാണ്. ഇന്ത്യയുടെയും ലോകത്തിന്റെയും ശ്രദ്ധ ഹാഥ്‌രസിലേക്ക് നീങ്ങിയത് രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.