thodiyoor-ramachandran
ഹാഥ്‌രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടി തൊടിയൂർ രാമചന്ദ്രൻ ഇടക്കുളങ്ങരയിൽ ഉപവസിക്കുന്നു

തൊടിയൂർ: മോദി ഭരണത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ പറഞ്ഞു. ഹാഥ്‌രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചും ഇടക്കുളങ്ങര മാമൂട് ജംഗ്ഷനിലെ ഗാന്ധിപ്രതിമയ്ക്ക് സമീപം ഉപവാസം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടി നജീം മണ്ണേൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, മണ്ഡലം പ്രസിഡന്റ് എൻ. രമണൻ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നീലികുളം രാജു, പുള്ളിയിൽ സലാം, നസീം ബീവി, സുനിൽ പുത്തൻകുളങ്ങര, അഷറഫ് വിളയിൽ എന്നിവർ സംസാരിച്ചു.