 
കരുനാഗപ്പള്ളി: യു.പിയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളിയിലെ 150 കേന്ദ്രങ്ങളിലും വിവിധ കുടുംബങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ബ്ലോക്ക് ഓഫീസിനു സമീപം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി ടി.ആർ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിപാടികൾക്ക് ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.