
കൊല്ലം: തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മൂലസ്ഥാനം തന്ത്രി തഴവ വെങ്കട്ടയ്ക്കൽ ഇല്ലത്ത് എസ്. ആദിത്യൻ പോറ്റി (88) നിര്യാതനായി. ഭരണിക്കാവ് ജെ.എം എച്ച്.എസിലെ റിട്ട.അദ്ധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9ന് വെങ്കട്ടയ്ക്കൽ ഇല്ലത്ത്. ഭാര്യ: പരേതയായ ഇന്ദിരാദേവി. മക്കൾ: എസ്. സൂര്യകലാദേവി (റിട്ട.ടീച്ചർ, എം.ടി യു.പി.എസ്, കറ്റാനം), വി.എ. ശങ്കരൻപോറ്റി (റിട്ട.സെക്രട്ടറി, കാപ്പിൽ സർവീസ് സഹകകരണ സംഘം), എ. മനോജ് കുമാർ (എ.എസ്.ഐ, നൂറനാട്), പരേതനായ എ. അനിൽകുമാർ. മരുമക്കൾ: നാരായണൻ നമ്പൂതിരി (റിട്ട. അക്കൗണ്ടന്റ്), വി. ജലജകുമാരി (ടീച്ചർ, പുത്തൻതുറ എച്ച്.എസ്.എസ്), എസ്. സിന്ധു (ക്ളാർക്ക്, താലൂക്ക് ലൈബ്രറി കൗൺസിൽ).