navas
പുന്നക്കാട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കുന്നു

ശാസ്താംകോട്ട: മനക്കര കിഴക്ക് പുന്നക്കാട് കുടിവെള്ള പദ്ധതി കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ പുന്നക്കാട് നിവാസികൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഭൂജല വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ എൻ.ഇ. ലിന്റ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. ദിലീപ് കുമാർ, എ. ജയപാലൻ, സി. ജയകുമാർ, രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗം ടി.ആർ. ബീന സ്വാഗതവും എൻ. യശോധരൻ നന്ദിയും പറഞ്ഞു.