
ചവറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ചവറ മേനാമ്പള്ളി കൊച്ചു പുതിയാത്ത് വീട്ടിൽ ബാലകൃഷ്ണപിള്ള (90, നാരായണപിള്ള) നിര്യാതനായി. കരുനാഗപ്പള്ളി താലൂക്ക് കാർഷിക ഭൂപണയബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, കരുനാഗപ്പള്ളി താലൂക്ക് ചെത്ത്, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു പ്രസിഡന്റ്, മുകുന്ദപുരം കയർ സഹകരണ സംഘം ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഓമനഅമ്മ. മക്കൾ: രാജേന്ദ്രൻപിള്ള (ബാബുപിള്ള കണിച്ചേരിൽ, റിട്ട. ഐ.ആർ.ഇ), സുരേന്ദ്രൻപിള്ള (മണിയൻപിള്ള), രാധാമണി (മണിഅമ്മ), മോഹനചന്ദ്രൻപിള്ള, ജയചന്ദ്രൻപിള്ള (ഡയറക്ടർ ബോർഡ് മെമ്പർ, കാർഷിക ഗ്രാമ വികസന ബാങ്ക് കരുനാഗപ്പള്ളി), ഒ. ഗീത (സെക്രട്ടറി, എസ്.സി.ബി 186, ചവറ). മരുമക്കൾ: അജിതകുമാരി, ശ്രീകുമാരി, രാജശേഖര കുറുപ്പ്, ഷീല, അംബിക (നീണ്ടകര പഞ്ചായത്ത്), അഡ്വ. ഷാജി.എസ്. പള്ളിപ്പാടൻ. സഞ്ചയനം 11ന് രാവിലെ 8ന്.