
ഇരവിപുരം: തെക്കേവിള സൗഹൃദ നഗർ തടത്തിൽ വീട്ടിൽ റിട്ട. റെയിൽവേ എൻജിനിയറും വിമുക്ത ഭടനുമായ തോമസ് ഫിലിപ്പോസ് (68) നിര്യാതനായി. ഇരവിപുരത്തെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായിരുന്നു. സന്നദ്ധ സംഘടനകളായ പെയ്സ്, എപ്പിക്, സ്റ്റോപ്പ് കാൻസർ, കൊല്ലൂർവിള വാട്ട്സ് അപ്പ് കൂട്ടായ്മ, സൗഹൃദ നഗർ റസിഡന്റ്സ് അസോസിയേഷൻ, റെയിൽവേ പെൻഷണേഴ്സ് അസോസിയേഷൻ, എക്സ് സർവീസ് മെൻ അസോസിയേഷൻ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സോജാ തോമസ്. മക്കൾ: അൻജു സാറാ തോമസ്, അനുസാറാ തോമസ്. മരുമക്കൾ: അജു. ജി. തോമസ്, ജിതിൻ വിൻസെന്റ്.