 
പത്തനാപുരം: ഫയർഫോഴ്സിൽ നിന്നും ആദിഷ് ദാസ് ഐ.എ.എസ് പദവിയിലേക്ക്. ആശിഷ് ദാസിന് പത്തനാപുരം അഗ്നി രക്ഷാ നിലയത്തിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സഹപ്രവർത്തകരുടെ ഉപഹാരം കെ. ബി. ഗണേശ് കുമാർ കൈമാറി.ജില്ലാ ഫയർ ഓഫീസർ ഹരികുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. ആശിഷ് ദാസിന്റെ മാതാപിതാക്കളെ ഫയർ സർവീസ് റിക്രിയേഷൻ ക്ലബ് ആദരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിൽ നിന്നും വിടുതൽ വാങ്ങി ഉത്തരാഖണ്ഡിലെ മസൂറിയിലേക്ക് യാത്രതിരിക്കുന്ന ആശിഷിന് ഒക്ടോബർ 12 നാണ് പരിശീലനം ആരംഭിക്കുന്നത്. ഐ. എ.എസ് സെലക്ഷൻ ലഭിച്ച ശേഷവും ഫയർഫോഴ്സ് പത്തനാപുരം യൂണിറ്റിലെ സഹപ്രവർത്തകർക്കൊപ്പം അപകടമേഖലകളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു ആശിഷ് ദാസ്.