biju
ബിജു

പുനലൂർ: പ്രായ പൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം അയൽവാസിയായ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലിസ് അറസ്റ്റ് ചെയ്തു.പുനലൂർ നെടുംങ്കയം കോണംകുഴി വഞ്ചിയൂർ പ്ലാവിള വീട്ടിൽ ബിജുവിനെ(39)യാണ് പുനലൂർ സി.ഐ.ബിനു വർഗീസിന്റെ നേതൃത്വത്തിലുളള പൊലിസ് പിടി കൂടിയത്.അയൽവാസിയായ നെടുംങ്കയം വഞ്ചിയൂർ പ്ലാവിള വീട്ടിൽ രഞ്ജിത്തിനെ (30) യാണ് വീട്ടിൽ കയറി കുപ്പി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്.ഞായറാഴ്ച രാത്രി 7.30ഓടെ യാണ് സംഭവം. യുവാവിന്റെപ്രേരണയെ തുടർന്നാണ് പീ‌ഡനത്തിനിരായായ പെൺ കുട്ടി പൊലിസിൽ മൊഴി നൽകിയതെന്ന് ആരോപിച്ചായിരുന്നു പ്രതി അക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.