
കൊല്ലം: ജില്ലയിൽ ഇന്നലെ 845 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ വിദേശത്ത് നിന്നും നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് അരോഗ്യപ്രവർത്തകർ ഉൾപ്പടെ 835 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ ഉറവിടം വ്യക്തമല്ല.
ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഇന്നലെ പതിനെണ്ണായിരവും നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം എണ്ണായിരവും ഇന്നലെ കടന്നു. കുന്നിക്കോട് സ്വദേശി കബീർ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാർ (52), പട്ടത്താനം സ്വദേശി ചാൾസ് (80) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ 485 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 8,089 ആയി.