
അഞ്ചൽ: അവിവാഹിതനായ യുവാവ് വീട്ടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. ഇടയം ബിന്ദു ഭവനിൽ ബിനുവാണ് (42) മരിച്ചത്. ഇന്നലെ വൈകിട്ട് 2 ഓടെ വീട്ടിൽ ആഹാരം കഴിയ്ക്കാനിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ. പിതാവ്: അനിരുദ്ധൻ. മാതാവ്: വിലാസിനി. സഹോദരങ്ങൾ: ബിന്ദു, ബിജു.