sunilkumar-25

കൊ​ട്ടാ​ര​ക്ക​ര: എം​.സി റോ​ഡിൽ കാർ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ല​യ​പു​രം അ​ന്ത​മൺ കോ​ല​വേ​ലിൽ വീ​ട്ടിൽ സു​രേ​ഷി​ന്റെ​യും സു​കു​മാ​രി​യു​ടെ​യും മ​കൻ സു​നിൽ​ കു​മാറാണ് (25) മ​രി​ച്ച​ത്.
എം.സി റോ​ഡിൽ കു​ള​ക്ക​ട മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം ചൊ​വ്വാ​ഴ്​ച ഉച്ചയ്ക്ക് ര​ണ്ടോടെയായിരുന്നു അപകടം. സു​ഹൃ​ത്തി​നൊ​പ്പം ഏ​നാ​ത്തേ​ക്ക് പോ​കും വ​ഴി ഇ​വർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കിൽ എ​തി​രെ വ​ന്ന കാർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഉ​ടൻ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബൈ​ക്കോ​ടി​ച്ചി​രു​ന്ന സൂ​ഹൃ​ത്ത് അ​ന്ത​മൺ സ്വ​ദേ​ശി അ​നീ​ഷ് പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യിലാ​ണ്. പ്ലം​ബിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് സു​നിൽ​കു​മാർ. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോർ​ച്ച​റി​യിൽ. ഭാ​ര്യ: ശ്രീ​ജ​.